ശ്രീ ചിത്ര തിരുനാൾ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ മെഡിക്കൽ സയൻസസ് ആൻഡ് ടെക്നോളജി, ഹൈസ്കൂൾ ഉപരി വിദ്യാർത്ഥികൾക്കായി ( എട്ടാം ക്ലാസ് മുതൽ പന്ത്രണ്ട് ക്ലാസ് വരെ) ഇ-പോസ്റ്റർ മത്സരം സംഘടിപ്പിക്കുന്നു …

കേന്ദ്ര ശാസ്ത്ര സാങ്കേതിക വകുപ്പിന് കീഴിലുള്ള തിരുവന്തപുരത്തെ ശ്രീ ചിത്ര തിരുനാൾ ഇൻസ്റ്റിറ്റ്യൂട്ട് സംഘടിപ്പിക്കുന്ന ‘ലോക ഹൃദയ ദിനം – 2023′ (വേൾഡ് ഹാർട്ട് ഡേ 2023’) പരിപാടിയുടെ ഭാഗമായി, എട്ടാം ക്ലാസ് മുതൽ പന്ത്രണ്ട് ക്ലാസ് വരെ പഠിക്കുന്ന സ്കൂൾ വിദ്യാർത്ഥികൾക്കായി ഒരു ഇ-പോസ്റ്റർ മത്സരം സംഘടിപ്പിക്കുന്നു.

“❤️ഹൃദയത്തെ ഉപയോഗിക്കുക ❤️ഹൃദയത്തെ അറിയുക ” എന്ന 2023-ലെ ലോക ഹൃദയ ദിനത്തിന്റെ പ്രമേയത്തെ അടിസ്ഥാനമാക്കി വിദ്യാർത്ഥികളിൽ നിന്ന് ഇ-പോസ്റ്ററുകൾ ക്ഷണിക്കുന്നു.

‘ലോക ഹൃദയദിനം’ ലോകമെമ്പാടുമുള്ള എല്ലാവരേയും സ്വന്തം ഹൃദയത്തെ പരിപാലിക്കാനുള്ള ഓർമ്മപ്പെടുത്തലാണ്. ഈ വർഷത്തെ കാമ്പയിൻ ആദ്യം ‘സ്വന്തം ഹൃദയത്തെ’ അറിയുക എന്ന അനിവാര്യമായ ചുവടുവെപ്പിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നു. ഈ തുറന്ന വിഷയത്തിനായി അവരുടെ ക്രിയാത്മക ചിന്ത ഉപയോഗിക്കാൻ വിദ്യാർത്ഥികളെ പ്രോത്സാഹിപ്പിക്കുന്നു.

മികച്ച മൂന്ന് ഇ-പോസ്റ്ററുകൾക്കുള്ള അവാർഡുകൾ ബഹു. സംസ്ഥാന വനിതാ ശിശു ആരോഗ്യ മന്ത്രി ശ്രീമതി വീണാ ജോർജ്ജ്, 2023 സെപ്‌റ്റംബർ 29 വെള്ളിയാഴ്ച രാവിലെ 09:30 ന്, ശ്രീ ചിത്രയിലെ AMC ഓഡിറ്റോറിയത്തിൽ നടക്കുന്ന ‘ലോക ഹൃദയദിന’ പരിപാടിയിൽ പങ്കെടുത്തു കൊണ്ട് വിതരണം ചെയ്യും.

ഇ-പോസ്റ്ററുകൾക്കുള്ള നിർദ്ദേശങ്ങൾ:

• ഓരോ പങ്കാളിയും ഒരു എൻട്രി മാത്രം സമർപ്പിക്കണം.
• A3 / A4 സൈസ് ഷീറ്റിൽ പോസ്റ്റർ നിർമ്മിക്കാം.
• പോസ്റ്റർ ഒറിജിനലും കൈകൊണ്ട് നിർമ്മിച്ചതുമായിരിക്കണം. ഡിജിറ്റൽ പോസ്റ്ററുകൾ സ്വീകരിക്കുന്നതല്ല.
• പോസ്റ്റർ ഏതെങ്കിലും വ്യക്തിയെയോ സ്ഥാപനത്തെയോ ബ്രാൻഡ് നാമത്തെയോ പ്രതിനിധീകരിക്കാൻ പാടില്ല.
• പേര്, ക്ലാസ്, ഡിവിഷൻ, സ്കൂൾ, ബന്ധപ്പെടാനുള്ള മൊബൈൽ നമ്പർ എന്നിവ എൻട്രികളിൽ വ്യക്തമായി സൂചിപ്പിച്ചിരിക്കണം.
• എല്ലാ ഇ-പോസ്റ്ററുകളും പങ്കെടുക്കുന്നയാളുടെ യഥാർത്ഥ സൃഷ്ടിയായിരിക്കണം
• ദയവായി പോസ്റ്ററുകൾ jpg / jpeg / pdf ആയി worldheartday2023@gmail.com ലേക്ക് അയക്കുക

• സമർപ്പിക്കാനുള്ള അവസാന തീയതി: 25 സെപ്റ്റംബർ 2023.

• പോസ്റ്ററുകൾ അതിന്റെ ഒറിജിനാലിറ്റി , സർഗ്ഗാത്മകത, അവതരണം, പ്രസക്തി എന്നീ മാനദണ്ഡങ്ങൾക്കനുസൃതമായി വിലയിരുത്തപ്പെടും: .

ജൂറിയുടെ തീരുമാനം അന്തിമമായിരിക്കും.

കൂടുതൽ വിവരങ്ങൾക്ക് : ARUN GOPALAKRISHNAN(DR) [CARDIOLOGY DEPT. ADDITIONAL PROFESSOR]
arungk@sctimst.ac.in, 8547609631

You May Also Like

About the Author: Jaya Kesari

Leave a Reply

Your email address will not be published. Required fields are marked *

13 − eleven =