ഡല്‍ഹി: ഡല്‍ഹിയില്‍ വയോധികയെ വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി. തെക്കുപടിഞ്ഞാറൻ ഡല്‍ഹിയിലെ ജിയാ സരായ് പ്രദേശത്ത് കൃഷ്ണദേവി(79)യാണ് മരിച്ചത്.കഴുത്തില്‍ ആഴത്തിലുള്ള മുറിവകളുണ്ടായിരുന്നു. ഞായറാഴ്ച രാത്രി 11 മണിയോടെ സംഭവത്തെക്കുറിച്ച് കിഷൻഗഡ് പൊലീസ് സ്റ്റേഷനില്‍ വിവരം ലഭിച്ചതായി മുതിര്‍ന്ന പൊലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു. പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തിയപ്പോള്‍ മൃതദേഹം രക്തത്തില്‍ കുളിച്ചുകിടക്കുന്നതായി കാണുകയായിരുന്നു.
ഞായറാഴ്ച രാത്രി 9.30 ഓടെ കൃഷ്ണദേവിക്ക് ഭക്ഷണം എത്തിക്കാൻ വന്ന സ്ത്രീ വീട്ടില്‍ ലൈറ്റ് ഓഫ് ചെയ്തതായി കണ്ടു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് തറയില്‍ കിടക്കുന്ന നിലയില്‍ മൃതദേഹം കണ്ടെത്തിയത്.കവര്‍ച്ചാശ്രമത്തിന്‍റെ യാതൊരു ലക്ഷണവും ഇതുവരെ കണ്ടെത്തിയിട്ടില്ലെന്ന് പൊലീസ് പറഞ്ഞു.