(ബിജു. കെ. നായർ.. ആലപ്പുഴ ബ്യൂറോ )
ആലപ്പുഴ : കടലിൽ നിന്ന് പിടിക്കുന്ന മത്സ്യത്തിന് ലേലം വിളിക്കുമ്പോൾ ഇടനിലക്കാരുടെ പകൽ ക്കൊള്ള കാരണം ഈ മേഖലയിൽ മത്സ്യ കച്ചവടക്കാർ ഇന്ന് ത്രിശങ്കു സ്വർഗത്തിൽ ആണ്. ഇതിനെ തുടർന്ന് അവർ വലയും ആയി ആലപ്പുഴ എൻ എച്, എം സി റോഡുകളുടെ വശങ്ങൾ ഇന്ന് മത്സ്യ വില്പന കേന്ദ്രങ്ങളായി മാറ്റിയിരിക്കുന്നത് ഈ തിരക്കേറിയ റോഡുകളിൽ രാവിലെയും, വൈകുന്നേരവും വൻ ഗതാ ഗതക്കുരുക്ക് അനുഭവപ്പെടുന്നു. റോഡ് വക്കത്തു വലയിൽ പിടക്കുന്ന മീനുകൾ വാങ്ങാൻ വൻ തിരക്കാണ് അനുഭവപ്പെടുന്നത്. ആലപ്പുഴ പഴ വീട് അമ്പലത്തിനു സമീപം ഉള്ള റോഡിൽ വലയിൽ കുടുങ്ങിയ ചെറു മത്സ്യങ്ങൾ പെറുക്കി വിൽക്കാൻ ഒരുങ്ങുകയാണ് ബഷീർ എന്ന മത്സ്യ കച്ചവടക്കാരൻ.