വയനാട്: വയനാട് വീടിനുളളില്‍ കടുവ കയറി. പനവല്ലിയില്‍ പുഴകര കോളനിയില്‍ കയമയുടെ വീട്ടിനുള്ളിലേക്കാണ് പട്ടിയെ ഓടിച്ച് കടുവ ഓടി കയറിയത്.ഇന്നലെ രാത്രി ഒമ്പത് മണിയോടെ കയമയും ഭാര്യയും പുറത്ത് ഇരിക്കുമ്പോഴാണ് സംഭവം. വനംവകുപ്പ് ഉദ്യോഗസ്ഥര്‍ മേഖലയില്‍ പരിശോധന നടത്തിവരികയാണ്.വീടിന് പുറത്തിരുന്നതിനാല്‍ തലനാരിഴയ്‌ക്കാണ് വീട്ടുകാര്‍ കടുവയുടെ ആക്രമണത്തില്‍ നിന്ന് രക്ഷപ്പെട്ടത്. പനവല്ലി മേഖലയില്‍ ഏതാനും ദിവസങ്ങളായി കടുവയുടെ സാന്നിധ്യം റിപ്പോര്‍ട്ട് ചെയ്തിരുന്നു. വനംവകുപ്പ് കൂടുകള്‍ സ്ഥാപിച്ച് കാത്തിരുന്നെങ്കിലും കടുവയെ പിടിക്കാന്‍ കഴിഞ്ഞിരുന്നില്ല. പ്രദേശത്ത് ഒന്നില്‍ക്കൂടുതല്‍ കടുവകളുണ്ടെന്നാണ് വനംവകുപ്പ് ഉദ്യോഗസ്ഥര്‍ സംശയിക്കുന്നത്.