കോട്ടയം : പൂഞ്ഞാര്‍ വ്യാഴാഴ്ച ഉച്ചമുതല്‍ കിഴക്കൻ മലയോര മേഖലകളില്‍ കനത്ത മഴയെത്തുടര്‍ന്ന് കോട്ടയം ജില്ലയില്‍ മൂന്നിടത്ത് ഉരുള്‍പൊട്ടി.തലനാട് പഞ്ചായത്തിലെ വെള്ളാനി, ആനിപ്ലാവ് തീക്കോയി പഞ്ചായത്തിലെ ഇഞ്ചപ്പാറ എന്നിവിടങ്ങളിലാണ് വൈകിട്ടോടെ ഉരുള്‍പൊട്ടിയത്. ആളപായമില്ല. വ്യാപക കൃഷിനാശമുണ്ടായി.തീക്കോയി പഞ്ചായത്തിലെ വെള്ളികുളം, തലനാട് പഞ്ചായത്തിലെ അട്ടിക്കളം എന്നിവിടങ്ങളില്‍ മണ്ണിടിഞ്ഞു. ഈരാറ്റുപേട്ട –- വാഗമണ്‍ റോഡില്‍ ഗതാഗതം പൂര്‍ണമായും തടസ്സപ്പെട്ടു. മീനച്ചിലാറില്‍ ജലനിരപ്പ് ഉയര്‍ന്നു. നദീതീരങ്ങളിലെ വീടുകളില്‍ വെള്ളം കയറിയതോടെ തീരവാസികളെ ഒഴിപ്പിച്ചു തുടങ്ങി. മണ്ണിടിച്ചിലുള്ള ഭാഗങ്ങളില്‍ നിന്ന് ആളുകളെ മാറ്റി.ഈരാറ്റുപേട്ട–വാഗമണ്‍ റോഡില്‍ തീക്കോയിക്കും വാഗമണ്ണിനും ഇടയിലുള്ള ഭാഗത്താണ് മണ്ണിടിഞ്ഞത്. നാട്ടുകാരുംഅഗ്നിരക്ഷാസേനയും പൊലീസും ചേര്‍ന്ന് തടസ്സം നീക്കാൻ ശ്രമം തുടങ്ങി.