തിരുവനന്തപുരം :- പൂജപ്പുര ചെങ്കള്ളൂർ ലളിതാംബിക എൻ. എസ്. എസ്. കരയോഗത്തിന്റെ വിശേഷാൽ പൊതുയോഗവും വിദ്യാഭ്യാസ അവാർഡ് വിതരണവും 2023 സെപ്റ്റംബർ 27 – ന് വൈകുന്നേരം 4 മണിക്ക് കരയോഗം ആഡിറ്റോറിയത്തിൽ ആരംഭിക്കും. പ്രസ്തുത യോഗത്തിൽ എൻ. എസ്. എസ്. വൈസ്. പ്രസിഡന്റ്. എം. സംഗീത് കുമാറിനും, വി. എസ്. എസ്. സി. ഡയറക്ടർ ഡോ. എസ്. ഉണ്ണികൃഷ്ണൻ നായർക്കും സ്വീകരണം നൽകി ആദരിക്കും. തുടർന്ന് പൊതുയോഗവും മത്സര പരീക്ഷകളിൽ ഉന്നത വിജയം കരസ്ഥമാക്കിയ വിദ്യാർത്ഥികൾക്കുള്ള അവാർഡ് വിതരണവും നടക്കും.