തിരുവനന്തപുരം: കടയില്‍ സാധനം വാങ്ങാനെത്തിയ ആളെ ആക്രമിച്ച കേസിലെ പ്രതികള്‍ അറസ്റ്റില്‍. വെസ്റ്റ് ഫോര്‍ട്ട് ഭാഗത്തുള്ള കടയില്‍ ഇന്നലെ പുലര്‍ച്ചെയാണ് സംഭവം.വട്ടിയൂര്‍ക്കാവ് പുത്തൻവീട് സ്വദേശിയായ അഭിലാഷ്, സാബു പ്രകാശ് എന്നിവരെയാണ് ഫോര്‍ട്ട് പൊലീസ് അറസ്റ്റ് ചെയ്തത്. സാധനം വാങ്ങാനെത്തിയ കരിക്കകം വായനാശാലയ്ക്ക് സമീപം ഗോവര്‍ധനം വീട്ടില്‍ ഷാറൂണിനെ പ്രതികള്‍ തടഞ്ഞു നിറുത്തി മര്‍ദ്ദിക്കുകയും കത്തികൊണ്ട് കുത്തി മുറിവേല്പിക്കുകയുമായിരുന്നു. വ്യക്തിവൈരാഗ്യമാണ് ആക്രമണത്തിന് കാരണമെന്നാണ് നിഗമനം.