ന്യൂഡല്‍ഹി: തൊണ്ടിമുതല്‍ കേസില്‍ മന്ത്രി ആന്‍റണി രാജു സമര്‍പ്പിച്ച ഹര്‍ജി പരിഗണിക്കുന്നത് നവംബര്‍ ഏഴിലേക്ക് സുപ്രീംകോടതി മാറ്റിഗൗരവമുള്ള കേസാണെന്നു വാക്കാല്‍ നിരീക്ഷിച്ച ജസ്റ്റീസ് സി.ടി. രവികുമാര്‍, എതിര്‍കക്ഷികളുടെ മറുപടി സമര്‍പ്പിക്കാനാണ് കൂടുതല്‍ സമയം അനുവദിച്ച് ഹര്‍ജി മാറ്റിവച്ചത്. കേസില്‍ തുടരന്വേഷണം നടത്താനുള്ള ഹൈക്കോടതി ഉത്തരവിനെതിരേയാണ് ആന്‍റണി രാജു സുപ്രീംകോടതിയെ സമീപിച്ചത്. തുടരന്വേഷണത്തില്‍ നേരത്തേ സുപ്രീംകോടതി ഇടക്കാല സ്റ്റേ അനുവദിച്ചിരുന്നു. 33 വര്‍ഷത്തിനുശേഷം പുനരന്വേഷണം നടത്തുന്നതിനെ ആന്‍റണി രാജു എതിര്‍ത്തു.