ഐപിഐ എൻ അക്കാദമി കേരളത്തെ ആഗോള ഔട്ട് സോഴ്സിംഗ് ഹബ്ബാക്കി മാറ്റുന്നു

സപ്പോർട്ട് ലിങ്ക്സ് ഗ്രൂപ്പിന്റെ നേതൃത്വത്തിൽ എൻആർഐ സംഘടനകളുടെ കൺസോർഷ്യം ആരംഭിച്ചു. കൊച്ചി ആസ്ഥാനമായുള്ള ലാഭേച്ഛയില്ലാതെ പ്രവർത്തിക്കുന്ന സംഘടനയായ ഐപിഐഎൻ അക്കാദമി “ക്രിയേറ്റീവ് ഗ്ലോബൽ ലിവിംഗ് ” ആരംഭിക്കാനുള്ള ദൗത്യത്തിലാണ്.

വ്യക്തികൾക്ക് അവരുടെ ജീവിതകാലത്തുടനീളം സാമ്പത്തിക അവസരങ്ങളും ലക്ഷ്യബോധമുള്ള ജീവിതവും വാഗ്ദാനം ചെയ്യുന്ന സാങ്കേതികവിദ്യ പ്രാപ്തമാക്കിയ, ഭവന അധിഷ്ഠിത ആഗോള തൊഴിൽ അന്തരീക്ഷം സ്ഥാപിക്കുക എന്നതാണ് അക്കാദമിയുടെ ലക്ഷ്യം
ഐ പി ഐ എൻ അക്കാദമി എൻ ആർ ഐ കളുടെ ഒരു കൺസോർഷ്യം എന്ന നിലയിൽ അന്താരാഷ്ട്ര പരിചയമുള്ള മടങ്ങിവരുന്ന എൻആർഐ കളുടെ പിന്തുണയോടെ കേരളത്തിൽ ” ഗ്ലോബൽ ഔട്ട് സോഴ്സിംഗ്” ജോലികൾക്കുള്ള സാധ്യതകൾ തിരിച്ചറിയുന്നു. വിരമിക്കുന്ന അല്ലെങ്കിൽ മടങ്ങിവരുന്ന എൻ ആർ ഐ പ്രൊഫഷണലുകളെ പ്രയോജനപ്പെടുത്തി ഈ വിടവ് നികത്താനാണ് ഐപി ഐ എൻ അക്കാദമി ലക്ഷ്യമിടുന്നത്. അന്താരാഷ്ട്ര പങ്കാളികളുമായി സഹകരിച്ച് കേരളത്തെ ആഗോള ഔട്ട് സോഴ്സിംഗ് ഹബ്ബാക്കി മാറ്റാനുള്ള ശ്രമത്തിലാണ്.

ഐ പി ഐ എൻ അക്കാദമി മൂന്നു വർഷത്തെ പരിശീലന പരിപാടി ആരംഭിക്കുന്നു. മൂന്ന് വർഷത്തെ പരിശീലന പരിപാടിക്ക് 5,00,000 രൂപ ചിലവ് വരും. എന്നാൽ ഹോം അധിഷ്ഠിത ആഗോള ഔട്ട് ഔട്ട് സോഴ്സിംഗ് ബിസിനസുകൾ ആരംഭിക്കാൻ ലക്ഷ്യമിട്ട് കേരളത്തിലെ സ്ത്രീകൾക്കും പുരുഷന്മാർക്കുമായി ഇത് 100% സ്പോൺസർ ചെയ്യുന്നു.

പത്രസമ്മേളനത്തിൽ സജി ഇട്ടൂപ്പ് തോമസ് സി ഇ ഒ, ഐ പി ഐ എൻ അക്കാദമി, ഷാക്കിർ അബ്ദുൽ കരീം (മാനേജിംഗ് ഡയറക്ടർ), ഖലീൽ റഹ്മാൻ( ഡയറക്ടർ ഓഫ് ഓപ്പറേഷൻസ് ), മുഹമ്മദ് ഇഖ്ബാൽ (എൻ ആർ ഐ ഡിവിഷൻ ഡയറക്ടർ) എന്നിവർ പങ്കെടുത്തു.

കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക:-
സജി ഇട്ടുപ്പ് തോമസ്
സി ഇ ഒ, ഐ പി ഐ എൻ അക്കാദമി
വാട്സ്ആപ്പ് :- 7994841686

ഖലീൽ റഹ്മാൻ
ഡയറക്ടർ ഓപ്പറേഷൻസ്
കമ്പ്യൂട്രോൺ ട്രെയിനിങ് സൊല്യൂഷൻസ്
വാട്സ്ആപ്പ് :- 985284557

You May Also Like

About the Author: Jaya Kesari

Leave a Reply

Your email address will not be published. Required fields are marked *

6 + eleven =