ഏഷ്യന്‍ ഗെയിംസിന്റെ അഞ്ചാം ദിനത്തില്‍ ഇന്ത്യക്ക് ഒരു സ്വര്‍ണം കൂടി. പുരുഷന്മാരുടെ 10 മീറ്റര്‍ എയര്‍ പിസ്റ്റള്‍ ടീം വിഭാഗത്തില്‍ ഇന്ത്യയ്ക്ക് വേണ്ടി സരബ്‌ജോത് സിംഗ്, അര്‍ജുന്‍ സിംഗ് ചീമ, ശിവ നര്‍വാള്‍ സഖ്യം സ്വര്‍ണം നേടി.ഇതോടെ ഇന്ത്യയുടെ സ്വണ നേട്ടം ആറായി. ഫൈനലില്‍ 1734 പോയിന്റുകള്‍ നേടിയാണ് ഇരുവരുടെയും നേട്ടം. വ്യക്തിഗത വിഭാഗത്തില്‍ സരബ്ജോതും അര്‍ജുനും ഫൈനലിലേക്ക് മുന്നേറി.വുഷുവില്‍ ഇന്ത്യയുടെ റോഷ്ബിന വെള്ളി മെഡല്‍ നേടി. 60 കിലോ വനിതാ വിഭാഗം ഫൈനലില്‍ നിലവിലെ ചാമ്ബ്യന്‍ കൂടിയായ ചൈനയുടെ സിയാവോ വുയോടാണ് റോഷ്ബിന 0-2ന്റെ പരാജയമേറ്റു വാങ്ങിയത്. 2019ലെ സൗത്ത് ഏഷ്യന്‍ ഗെയിംസില്‍ ഇതേ വിഭാഗത്തില്‍ സ്വര്‍ണമെഡല്‍ ജേതാവായിരുന്നു. 2018 ഏഷ്യന്‍ ഗെയിംസില്‍ താരം വെങ്കലം നേടിയിരുന്നു.