തിരുവനന്തപുരം:- ആര്യശാല നവരാത്രി അഗ്നിക്കാവടി സംഘത്തിന്റെ ആഭിമുഖ്യത്തിൽ ആണ്ടുതോറും നടത്തിവരാറുള്ള അഗ്നിക്കാവടി മഹോത്സവം ഒക്ടോബർ 20 വെള്ളിയാഴ്ച വൈകുന്നേരം 4 മണിക്ക് ചെന്തിട്ട ദേവി ക്ഷേത്രത്തിൽ നിന്നും ആരംഭിച്ചു ചൂരക്കാട്ട് പാളയം റോഡ് വഴി കിള്ളിപ്പാലം, ചാല ബസാർ, പഴവങ്ങാടി ഗണപതി ക്ഷേത്രം പവർഹൗസ് റോഡിൽ കൂടി ആര്യശാല ദേവി ക്ഷേത്രത്തിൽ എത്തിച്ചേർന്ന് ഭഗവാൻ കുമാരസ്വാമിക്ക് അഭിഷേകം നടത്തും. അഗ്നി കാവടിക്കൊപ്പം വേൽക്കാവടി, പാൽക്കുടം, ചന്ദനക്കുടം, പനിനീർകുടം, പറവക്കാവടി, സൂര്യവേൽ കാവടി എന്നിവയും ഉണ്ടായിരിക്കും. നെറ്റിപ്പട്ടം കെട്ടിയ ഗജവീരന്മാർ, അശ്വാരൂഢ സേന, ചെണ്ടമേളം, നെയ്യാണ്ടിമേളം, ബാൻഡ് വാദ്യം, പഞ്ചവാദ്യം തുടങ്ങിയവ അഗ്നിക്കാവടിക്ക് അകമ്പടി സേവിക്കും.