പാലക്കാട്: വടക്കഞ്ചേരിയില്‍ മുലപ്പാല്‍ തൊണ്ടയില്‍ കുരുങ്ങി മൂന്നര മാസം പ്രായമുള്ള കുട്ടി മരിച്ചു.കുന്നേങ്കാട് മനോജ് – അജിത ദമ്പതികളുടെ മകൻ അയാനിക്ക് ആണ് മരിച്ചത്. എളവമ്പാടം പുന്നപ്പാടം മേഖലയിലുള്ള അജിതയുടെ വീട്ടില്‍ വച്ചാണ് അപകടം നടന്നത്.പാല്‍ കൊടുത്തതിന് ശേഷം തൊട്ടിലില്‍ കിടത്തിയ കുട്ടിക്ക് അനക്കമില്ലെന്ന് കണ്ടതോടെ ഉടനടി ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷം മൃതദേഹം സംസ്‌കരിച്ചു.