മാനന്തവാടി: എക്‌സൈസ് ഉദ്യോഗസ്ഥര്‍ സഞ്ചരിച്ച വാഹനത്തിന് നേരെ കാട്ടാനയുടെ ആക്രമണം. മാനന്തവാടി എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ സജിത്ത് ചന്ദ്രനും സംഘവും സഞ്ചരിച്ച വാഹനത്തിന് നേരെയാണ് ആക്രമണമുണ്ടായത്.സംഭവത്തില്‍ ആര്‍ക്കും പരിക്കേറ്റിട്ടില്ലെന്ന് അധികൃതര്‍ വ്യക്തമാക്കി.
വെള്ളിയാഴ്ച രാത്രി എട്ടു മണിയോടെയാണ് സംഭവം നടന്നത്. നബിദിന പരിപാടികള്‍ കണ്ടതിന് ശേഷം ഉദ്യോഗസ്ഥര്‍ മടങ്ങുന്ന വഴി കാട്ടിക്കുളം ബാവലി റോഡിലെ രണ്ടാം ഗേറ്റിന് സമീപത്തായിരുന്നു കാട്ടാനയുടെ ആക്രമണമുണ്ടായത്. വഴിയരികില്‍ നിന്ന് ഓടിയെത്തിയ ആന വാഹനത്തിന്റെ മുന്‍ഭാഗം കുത്തിപ്പൊളിക്കുകയായിരുന്നു. എന്നാല്‍ വാഹനത്തിലിരുന്നവരെ ആന ആക്രമിച്ചില്ല.