തിരുവനന്തപുരം:കാറില്‍ കടത്താൻ ശ്രമിച്ച തിമിംഗല ഛര്‍ദ്ദി പിടികൂടി. 35 കോടിയോളം വില മതിക്കുന്ന തിമിംഗല ഛര്‍ദ്ദിയാണ് പിടികൂടിയത്.കന്യാകുമാരിക്ക് സമീപം മാര്‍ത്താണ്ഡത്ത് വെച്ചാണ് കാര്‍ പോലീസ് പിടിയിലായത്. സംഭവത്തില്‍ ആറ് മലയാളികള്‍ പിടിയിലായി.റെയില്‍വേ സ്റ്റേഷൻ പരിസരത്ത് പാര്‍ക്ക് ചെയ്തിരുന്ന കാറില്‍ ആറംഗ സംഘത്തെ സംശയാസ്പദമായി കണ്ടതിനെ തുടര്‍ന്ന് നാട്ടുകാര്‍ പോലീസില്‍ വിവരമറിയിക്കുകയായിരുന്നു. തുടര്‍ന്ന് പോലീസ് എത്തി പരിശോധന നടത്തിയപ്പോഴാണ് തിമിംഗല ഛര്‍ദ്ദി കണ്ടെത്തിയത്.സംഭവത്തില്‍ തിരുവനന്തപുരം സ്വദേശി വിവേകാനന്ദൻ(46), കൊല്ലം സ്വദേശി നൈജു(39), ജയൻ(41), നെയ്യാറ്റിൻകര സ്വദേശി ദിലീപ്(26), വെള്ളറട സ്വദേശി ബാലകൃഷ്ണൻ(61), ഒറ്റപ്പാലം സ്വദേശി വീരൻ(50) എന്നിവരെയാണ് തമിഴ്നാട് പോലീസിന്റെ പിടിയിലായത്.