തിരുവനന്തപുരം:- കൈകൊണ്ട് രചിച്ച ലോകത്തിലെ ഏറ്റവും വലിയ മിറർ റൈറ്റിഗിനു പ്രതിബിംബ കാലിഗ്രാഫി :- അക്ഷരങ്ങളെ കണ്ണാടിയിലെ പ്രതിബിംബം വഴി മാത്രം വായിച്ചെടുക്കാവുന്ന തരത്തിൽ എഴുതുന്ന കല യുകെ ആസ്ഥാനമായുള്ള ടൈം വേർഡ് റെക്കോർഡ് നേടിയ എട്ടു വയസ്സുകാരൻ മാസ്റ്റർ ആദിഷ് സജീവിന്റെ രചനയുടെ ആദ്യപ്രദർശനം ഗാന്ധിജയന്തിയോടനുബന്ധിച്ച് ഒക്ടോബർ രണ്ടിന് മൂന്നുമണിക്ക് തിരുവനന്തപുരം മസ്കറ്റ് ഹോട്ടലിൽ നടക്കുന്ന ചടങ്ങിൽ മന്ത്രി ചിഞ്ചു റാണി അനാച്ഛാദനം ചെയ്യും.
കേരളത്തിൽ നിന്ന് ആദ്യമായാണ് ഏറെ പ്രത്യേകതകളുള്ള ഈയൊരു കലാരംഗത്ത് ഒരാൾ ലോകപ്രശസ്ത നേട്ടം കൈവരിക്കുന്നത്. മാത്രമല്ല നേട്ടം കൈവരിച്ച് ഈ കലാകാരൻ എട്ടു വയസ്സു മാത്രമുള്ള ഒരു മലയാളി വിദ്യാർഥിയാണ്. കൊല്ലം പാരിപ്പള്ളി എ ജി എം കരുണ സെൻട്രൽ സ്കൂളിലെ മൂന്നാം ക്ലാസ് വിദ്യാർത്ഥിയാണ് മാസ്റ്റർ ആദിഷ് സജീവ്.
മഹാത്മ ഗാന്ധിയുടെ “എന്റെ സത്യാന്വേഷണ പരീക്ഷണങ്ങൾ ” എന്ന ആത്മകഥയാണ് മാസ്റ്റർ ആദിഷ് സജീവ് തന്റെ വേറിട്ട കലാസപര്യക്കായി തെരഞ്ഞെടുത്തത്. 70 സെന്റീമീറ്റർ വീതിയും 80 സെന്റീമീറ്റർ നീളവും വരുന്ന 473 പേജുകളിലാ യാണ് ഗാന്ധിജിയുടെ “എന്റെ സത്യാന്വേഷണ പരീക്ഷണങ്ങൾ” സജീവ് മിറർ റൈറ്റിഗിന് വിധേയമാക്കിയത്.