കോഴിക്കോട് : കോഴിക്കോട് മാതാവിനും മകള്‍ക്കും വെട്ടേറ്റു. കോടഞ്ചേരിയിലാണ് സംഭവം. യുവതിയുടെ ഭര്‍ത്താവാണ് ഇരുവരെയും വെട്ടിയത്. ഇരുവരെയും കോഴിക്കോട് മെഡി.കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.ഇന്ന് രാവിലെ ആറ് മണിയോടെയാണ് സംഭവം. പാറമലയില്‍ പാലാട്ടില്‍ ബിന്ദു (46), ബിന്ദുവിന്റെ മാതാവ് ഉണ്ണിയാത (69) എന്നിവര്‍ക്കാണ് പരുക്കേറ്റത്. വെട്ടിയ ബിന്ദുവിന്റെ ഭര്‍ത്താവ് ഷിബു (52) ഓടി രക്ഷപ്പെട്ടു.