മലപ്പുറം : മലപ്പുറത്ത് വീടിന് തീ പിടിച്ച് പാചക വാതക സിലിണ്ടർ പൊട്ടിത്തെറിച്ചു. മലപ്പുറം അരീക്കോട് കുനിയിൽ ഹൈദ്രോസിന്റെ വീട്ടിൽ അർധരാത്രിയാണ് അപകടം നടന്നത്. തീ പിടുത്തം ശ്രദ്ധയിൽപ്പെട്ടതോടെ കുടുംബത്തെ മാറ്റിയിരുന്നു. വലിയൊരു അപകടത്തിൽ നിന്ന് കുടുംബം രക്ഷപ്പെടുകയായിരുന്നു. വിവരത്തെ തുടർന്ന് മുക്കം അഗ്നിരക്ഷ സേന എത്തി തീയണച്ചു.