നിയമനത്തട്ടിപ്പ് കേസിലെ മുഖ്യ പ്രതി അഖിൽ സജീവ് പിടിയിൽ. പത്തനംതിട്ട പോലീസ് തേനിയിൽ നിന്നാണ് ഇന്ന് പുലർച്ചെ അഖിൽ സജീവിനെ പിടികൂടിയത്. അഖിലിനെ ചോദ്യം ചെയ്യുന്നതോടെ സംസ്ഥാന വ്യാപകമായുള്ള സമാനമായ പല തട്ടിപ്പ് കേസുകളുടെയും ചുരുളഴിയുമെന്നാണ് സൂചന. പത്തനംതിട്ട സ്റ്റേഷനിൽ 2021 ൽ രജിസ്റ്റർ ചെയ്ത തട്ടിപ്പ് കേസുകളിലാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. നിയമന കോഴക്കേസിൽ തിരുവനന്തപുരം കണ്ടോൻമെന്റ് പൊലീസാണ് അന്വേഷണം നടത്തുന്നത്.