പനത്തുറ : പൊഴിക്കരയില്‍ കൂട്ടുകാരുമൊത്ത് കടലില്‍ കുളിക്കാന്‍ ഇറങ്ങിയ വിദ്യാര്‍ഥിയെ കാണാതായി. പാച്ചല്ലൂര്‍ കൊല്ലം തറ കാവിന്‍ പുറത്ത് കാര്‍ത്തികയില്‍ അനില്‍കുമാറിന്റെയും ലേഖയുടെയും മകന്‍ വിഷ്ണു (അംജിത്ത്15)നെയാണ് കടലില്‍ കാണാതായത്.കഴിഞ്ഞ ദിവസം വൈകുന്നേരം മൂന്നരയോടെയാണ് സുഹൃത്തുക്കളായ അഞ്ചംഗ സംഘം കുളിക്കാനായി പനത്തുറ പൊഴിക്കരയില്‍ എത്തിയത്. കുളിക്കുന്നതിനിടയില്‍ ഇവര്‍ ശക്തമായ തിരയില്‍പ്പെടുകയായിരുന്നു. ഇതില്‍ മൂന്നുപേര്‍ നീന്തി മറുകര എത്തി. മറ്റൊരാള്‍ രക്ഷപ്പെട്ട് കരയക്ക് കയറിയെങ്കിലും അംജിത്തിനെ കാണാതാവുകയായിരുന്നു. പട്ടം സെന്റ് മേരീസ് സ്‌കൂളിലെ പത്താം ക്ലാസ് വിദ്യാര്‍ഥിയാണ് കാണാതായ അംജിത്ത്. വിവരമറിഞ്ഞ് നാട്ടുകാരും വിഴിഞ്ഞം കോസ്റ്റല്‍ പൊലീസും പൂന്തറ പൊലീസും സ്ഥലത്തെത്തി തിരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താനായില്ല.