ഓൾ കേരള സിവിൽ എഞ്ചിനീയറിംഗ് ക്വിസ് മത്സരമായ MAZE 5.0 ഗ്രാൻഡ് ഫിനാലെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി, കാലിക്കറ്റിൽ വച്ച് നടത്തി

സ്വദേശി സയൻസ് മൂവ്മെന്റും സിവിൽ എഞ്ചിനീയറിംഗ് മത്സരപരീക്ഷാപരിശീലനരംഗത്തെ മികച്ച സ്ഥാപനമായ സിവിലിയൻസും സംയുക്തമായി നടത്തിയ ഓൾ കേരള സിവിൽ എഞ്ചിനീയറിംഗ് ക്വിസ് മത്സരമായ MAZE 5.0 ഗ്രാൻഡ് ഫിനാലെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി, കാലിക്കറ്റിൽ വച്ച് നടത്തി. നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി, കാലിക്കറ്റ്‌ ഡയറക്ടർ പ്രൊഫസർ പ്രസാദ് കൃഷ്ണ പരിപാടി ഉദ്ഘാടനം ചെയ്തു. കേരളത്തിലുടനീളമുള്ള എഞ്ചിനീയറിംഗ് കോളേജുകളിലെ സിവിൽ എഞ്ചിനീയറിംഗ് വിദ്യാർത്ഥികളെ പങ്കെടുപ്പിച്ചു കൊണ്ടുള്ള MAZE 5.0 യുടെ ഗ്രാൻഡ് ഫിനാലെയിൽ 9 ടീമുകളാണ് മത്സരിച്ചത്. ഇതിനു മുന്നോടിയായി കേരളത്തിലെ മൂന്ന് സോണുകളിലായി നടന്ന ക്വിസ് മത്സരത്തിൽ വിജയിച്ചവരാണ് ഫൈനലിൽ മാറ്റുരച്ചത്.
മത്സരത്തിൽ ടി. കെ. എം കോളേജ് ഓഫ് എഞ്ചിനീയറിംഗ്, കൊല്ലം (മുരളീകൃഷ്ണൻ ബി, നിർമൽ എ എം)
ഒന്നാം സ്ഥാനം കരസ്ഥമാക്കി. ഏറനാട് നോലെഡ്ജ് സിറ്റി, മലപ്പുറം (മുഹമ്മദ്‌ നജീബ് കെ പി, ഫർഹാൻ കെ) രണ്ടാം സ്ഥാനവും ബിഷപ് ജെറോം ഇൻസ്റ്റിറ്റ്യൂട്ട്, കൊല്ലം (ഷൈൻ സി ബോസ്, ശ്രീരാജ് എസ്) മൂന്നാം സ്ഥാനവും നേടി.
ചടങ്ങിൽ പ്രൊഫസർ പ്രസാദ് കൃഷ്ണ (ഡയറക്ടർ, നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി കാലിക്കറ്റ്‌ ), ഡോ. ആർ. ശ്രീധരൻ (ചെയർപേഴ്സൺ, സെന്റർ ഫോർ ഇന്ത്യൻ നോലെഡ്ജ് സിസ്റ്റംസ് ആൻഡ് പ്രൊഫസർ, ഡിപ്പാർട്മെന്റ് ഓഫ് മെക്കാനിക്കൽ എഞ്ചിനീയറിംഗ്, നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി കാലിക്കറ്റ്‌), ശ്രീ. അബ്ഗ ആർ (സൗത്ത് ഇന്ത്യ ഓർഗനൈസിംഗ് സെക്രട്ടറി, വിജ്ഞാന ഭാരതി), ശ്രീ. അജയൻ (സ്റ്റേറ്റ് എക്സിക്യൂട്ടീവ് കമ്മിറ്റി മെമ്പർ, എനർജി കൺസർവേഷൻ സൊസൈറ്റി), ഡോ. അനിൽകുമാർ (അസോസിയേറ്റ് പ്രൊഫസർ, NIT Calicut), എഞ്ചിനീയർ കല സി പി (സെക്രട്ടറി, ഇന്ത്യൻ കോൺക്രീറ്റ് ഇൻസ്റ്റിറ്റ്യൂട്ട്), ഡോ. റോബിൻ ഡേവിസ് (അസോസിയേറ്റ് പ്രൊഫസർ, NIT Calicut), എഞ്ചിനീയർ നീബ വൈ (എക്സിക്യൂട്ടീവ് കമ്മിറ്റി മെമ്പർ, അസോസിയേഷൻ ഓഫ് എഞ്ചിനീയർസ്, കേരള), എഞ്ചിനീയർ രേവിത് സി കെ (ജനറൽ മാനേജർ, സിവിലിയൻസ് ) എന്നിവർ സംസാരിച്ചു.

Photo:
NIT Calicut Director Prof Prasad Krishna inaugurating the programme; Dr R.Sreesharan (IKS Chairperson) Shri Ajayan (ECS) Shri Abga R (Vijnana Bharati) on photo from left.

You May Also Like

About the Author: Jaya Kesari

Leave a Reply

Your email address will not be published. Required fields are marked *

4 + seventeen =