മംഗളൂരു: വാഹനാപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന മലയാളി യുവാവ് മരിച്ചു. കോഴിക്കോട് വടകര മലബാര്‍ ഗോള്‍ഡ് ആൻഡ് ഡയമണ്ട്സ് ഷോറൂം ഹെഡ് ടി.കെ.അഷ്മറിന്‍റെ മകൻ മുഹമ്മദ് ഫിസാൻ (21) ആണ് തിങ്കളാഴ്ച രാത്രി മംഗളൂരുവിലെ സ്വകാര്യ ആശുപത്രിയില്‍ മരിച്ചത്. കഴിഞ്ഞ മാസം 30നുണ്ടായ അപകടത്തില്‍ പരിക്കേറ്റ ഫിസാൻ മംഗളൂരു എ.ജെ ആശുപത്രിയില്‍ തീവ്രപരിചരണ വിഭാഗത്തില്‍ കഴിയുകയായിരുന്നു.