കോട്ടയം: വീട്ടമ്മയെയും മകനെയും കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ യുവാവ് അറസ്റ്റില്‍. അയ്മനം മര്യാതുരുത്ത് ഭാഗത്ത് കുളത്തിന്‍കര സരുണ്‍ സത്യനാ(26)ണ് അറസ്റ്റ്‌ചെയ്തത്. വീട്ടമ്മയുടെ മകനും പ്രതിയും തമ്മില്‍ മുമ്പുണ്ടായ വാക്കുവര്‍ക്കത്തെത്തുടര്‍ന്നുണ്ടായ വൈരാഗ്യമാണ് ആക്രമണത്തില്‍ കലാശിച്ചത്.
കഴിഞ്ഞദിവസം രാത്രി 10.30ന് ഇയാള്‍ കുടമാളൂര്‍ പുളിഞ്ചുവട് സ്വദേശിനിയുടെ വീട്ടില്‍ അതിക്രമിച്ചു കയറി വീട്ടമ്മയെയും മകനെയും മര്‍ദ്ദിക്കുകയും വടിവാളുകൊണ്ട് വെട്ടിക്കൊലപ്പെടുത്താന്‍ ശ്രമിക്കുകയുമായിരുന്നു. തുടര്‍ന്ന് സ്ഥലത്ത് നിന്ന് കടന്നുകളഞ്ഞു. പരാതിയെത്തുടര്‍ന്ന് പോലീസ് കേസെടുത്ത് പ്രതിയെ പിടികൂടുകയായിരുന്നു. ഇയാള്‍ കോട്ടയം വെസ്റ്റ് സ്റ്റേഷനിലെ ആന്റി സോഷ്യല്‍ ലിസ്റ്റില്‍ ഉള്‍പ്പെട്ടയാളാണെന്ന് പോലീസ് പറഞ്ഞു.