തിരുവനന്തപുരം: തിരുവനന്തപുരത്ത് നൂറോളം വിദ്യാര്‍ഥികള്‍ക്ക് ശരീരമാസകലം ചൊറിച്ചിലും ശ്വാസതടസവും. വെഞ്ഞാറമൂട് ആലന്തറ സര്‍ക്കാര്‍ യുപി സ്കൂളിലാണ് സംഭവം.ഒരാഴ്ചയിലേറെയായി കുട്ടികള്‍ക്ക് ആരോഗ്യപ്രശ്‌നങ്ങള്‍ നേരിടുന്നതായി രക്ഷിതാക്കള്‍ പറഞ്ഞു. ആരോഗ്യ വിഭാഗം സ്‌കൂളിലെത്തി പരിശോധന നടത്തി. സ്‌കൂള്‍ അടച്ചിട്ടിരിക്കുകയാണ്. ചൊറിച്ചില്‍ അനുഭവപ്പെട്ട കുട്ടികള്‍ ആശുപത്രിയില്‍ ചികിത്സ തേടി. ആറാം ക്ലാസിലെ നൂറോളം കുട്ടികള്‍ക്കാണ് ചൊറിച്ചിലുണ്ടായിരിക്കുന്നത്. അഞ്ച് കുട്ടികള്‍ക്കാണ് ആദ്യം ചൊറിച്ചില്‍ അനുഭവപ്പെട്ടത്. പിന്നീടിത് കൂടുതല്‍ കുട്ടികളിലേക്ക് വ്യാപിക്കുകയായിരുന്നു. ഇതേത്തുടര്‍ന്ന് ക്ലാസ് വൃത്തിയാക്കുകയും കുട്ടികളെ മറ്റൊരു ക്ലാസ് മുറിയിലേക്ക് മാറ്റുകയും ചെയ്തിരുന്നു.