കണ്ണൂര്‍: ഉളിക്കലില്‍ ആന ഓടിയ വഴിയില്‍ മൃതദേഹം കണ്ടെത്തി. അത്രശ്ശേരി ജോസി(63)ന്റെ മൃതദേഹമാണ് കണ്ടെത്തിയത്.ആനയുടെ ചവിട്ട് ഏറ്റാണോ മരണമെന്ന് സംശയമുണ്ട്. ഉളിക്കല്‍ ടൗണിന് സമീപമാണ് മൃതദേഹം കണ്ടെത്തിയത്. ഇന്നലെ നാട്ടിലിറങ്ങിയ ആനയെ കാണാനെത്തിയ ആളുകളുടെ കൂട്ടത്തില്‍ ഇദ്ദേഹവുമുണ്ടായിരുന്നതായി സംശയമുണ്ടായിരുന്നു. ഉളിക്കല്‍ ലത്തീൻ പള്ളിയുടെ സമീപത്താണ് ആനയെ ആദ്യം കണ്ടത്. ഇതിന് സമീപത്തുള്ള കശുമാവിൻ തോട്ടത്തിലാണ് ജോസിന്റെ മൃതദേഹം കണ്ടെത്തിയത്. തോട്ടത്തിലൂടെയാണ് അടുത്തുള്ള സ്‌കൂളിലേക്ക് ആന പോയത്. മൃതദേഹത്തില്‍ ആന ചവിട്ടിയതിന്റെ പാടുകളുണ്ടെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞതായാണ് വിവരം.
പ്രദേശത്തിറങ്ങിയ കാട്ടാന രാത്രി തന്നെ വനത്തില്‍ പ്രവേശിച്ചതായി വനം വകുപ്പ് അറിയിച്ചിരുന്നു.