തിരുവനന്തപുരം :സംസ്ഥാനത്ത് മുദ്രപ്പത്രങ്ങള്‍ക്ക് കടുത്ത ക്ഷാമം നേരിടുന്ന സാഹചര്യത്തില്‍ പ്രതിസന്ധി പരിഹരിക്കാൻ മുദ്രപ്പത്രങ്ങളുടെ വില പുനനിര്‍ണയിക്കും.നിലവില്‍ 100, 500 മുദ്രപ്പത്രങ്ങള്‍ക്കാണ് ക്ഷാമം അനുഭവപ്പെടുന്നത്.
കുറഞ്ഞ വിലയ്ക്കുള്ള മുദ്രപ്പത്രങ്ങള്‍ഉയര്‍ന്ന തുകയുടേതാക്കും. നിലവിലുള്ള മുദ്രപ്പത്രങ്ങളില്‍ ലോഹമുദ്ര പതിപ്പിച്ച് വില്‍ക്കും.5, 10, 20 രൂപയുടെ മുദ്രപ്പത്രങ്ങള്‍ 100 രൂപയുടേയാക്കും. 50 രൂപയുടെ മുദ്രപ്പത്രം 500 രൂപയുടേതാക്കും. സെൻട്രല്‍ സ്റ്റാമ്പ് ഡിപ്പോയില്‍ കെട്ടിക്കിടക്കുന്ന മുദ്രപ്പത്രങ്ങള്‍ ഉപയോഗിക്കും.