പാറശ്ശാല :- അനന്തപുരിയിലേക്ക് നവരാത്രി ആഘോഷങ്ങൾക്കായി വന്നുകൊണ്ടിരിക്കുന്ന നവരാത്രി വിഗ്രഹ ഘോഷയാത്രയ്ക്ക് ഇഞ്ചിവിളയിൽ ഭക്തിനിർഭരമായ സ്വീകരണം ബ്യൂറോ പാറശ്ശാലയുടെ വകയായി നൽകി. വേളിമലയിൽ നിന്നെത്തിയ കുമാരസ്വാമി, സരസ്വതി ദേവി, മുന്നൂറ്റിനങ്ക വിഗ്രഹങ്ങൾക്ക് പുഷ്പഹാരങ്ങൾ അർപ്പിച്ചാണ് സ്വീകരണം നൽകിയത്. വിഗ്രഹങ്ങൾ കടന്നുപോകുന്ന വഴിയിൽ പുഷ്പവൃഷ്ടി നടത്തി. വമ്പിച്ച സ്വീകരണത്തോടൊപ്പം, ഘോഷയാത്രയിൽ വരുന്നവർക്കും അവിടെ തടിച്ചുകൂടിയ ഭക്തജനങ്ങൾക്ക് ദാഹജല വിതരണവും നടത്തി. പാറശ്ശാല ജയ കേസരി ബ്യൂറോ ചീഫ് കെ.രാജേഷ്, റിപ്പോർട്ടർമാരായ പാറശ്ശാല രഘുനാഥ്, കെ. എസ്. ബ്രിജേഷ്, അഖിൽ എന്നിവർ നേതൃത്വം നൽകി.