മാവേലിക്കരയില്‍ വാതില്‍പ്പടി തഴക്കര പഞ്ചായത്തിലെ പ്ലാസ്റ്റിക് മാലിന്യം ശേഖരിക്കാനെത്തിയ ഹരിതകര്‍മ സേനാംഗങ്ങള്‍ക്ക് നേരേ അതിക്രമം

മാവേലിക്കര: മാവേലിക്കരയില്‍ വാതില്‍പ്പടി തഴക്കര പഞ്ചായത്തിലെ പ്ലാസ്റ്റിക് മാലിന്യം ശേഖരിക്കാനെത്തിയ ഹരിതകര്‍മ സേനാംഗങ്ങള്‍ക്ക് നേരേ അതിക്രമം.കുന്നം മലയില്‍ സാം തോമസ് ആണ് അസഭ്യം പറയുകയും ഉടുതുണി ഉയര്‍ത്തിക്കാട്ടി നഗ്‌നത പ്രദര്‍ശനം നടത്തി അധിക്ഷേപിക്കുകയും ചെയ്തത്. തഴക്കര കുന്നം അഞ്ചാം വാര്‍ഡില്‍ ഇന്നലെ ഉച്ചക്ക് രണ്ടരക്കാണ് സംഭവം. ശാലിനി, രേഖ, ആശ, മിനി, രമ എന്നിവരാണ് അതിക്രമത്തിനിരയായത്.ഔദ്യോഗിക കൃത്യ നിര്‍വഹണം തടസ്സപ്പെടുത്തുകയും ജാതി പറഞ്ഞ് ആക്ഷേപിക്കുകയും ചെയ്തതായി കാട്ടി മുഖ്യമന്ത്രിയുടെ പോര്‍ട്ടലില്‍ സ്ത്രീകള്‍ പരാതി നല്‍കി.സേനാംഗങ്ങള്‍ ഇയാളുടെ വീട്ടില്‍ നിന്ന് ശേഖരിച്ച പ്ലാസ്റ്റിക് മാലിന്യം അടക്കം ഇയാളുടെ വീടിനു പുറത്ത് മതിലിനരികില്‍ സുരക്ഷിതമായി ചാക്കിലാക്കി വെച്ച ശേഷം മറ്റിടങ്ങളില്‍ നിന്ന് പ്ലാസ്റ്റിക് ശേഖരിക്കാന്‍ പോയി. ഇവര്‍ പോയ ശേഷം സാം തോമസ് പ്ലാസ്റ്റിക് നിറച്ച ചാക്ക് ഇറവങ്കര ജംഗ്ഷനില്‍ കൊണ്ടു പോയി റോഡരികില്‍ ഉപേക്ഷിച്ചു.ശേഖരിച്ചു വെച്ച മാലിന്യം എടുക്കാന്‍ ഉച്ചക്ക് ശേഷം എത്തിയ സ്ത്രീകള്‍ സാമിനോട് പ്ലാസ്റ്റിക് എവിടെയെന്ന് ചോദിച്ചപ്പോളാണ് അതിക്രമം ഉണ്ടായത്. കയ്യേറ്റത്തിന് മുതിര്‍ന്നപ്പോള്‍ പിന്തിരിഞ്ഞ് ഓടിയതുകൊണ്ടാണ് ദേഹോപദ്രവത്തില്‍ നിന്ന് രക്ഷപ്പെട്ടതെന്ന് പരാതിയിലുണ്ട്.

You May Also Like

About the Author: Jaya Kesari

Leave a Reply

Your email address will not be published. Required fields are marked *

one × 3 =