തിരുവനന്തപുരം: മുക്കുപണ്ടം പണയം വെച്ച് പണം തട്ടിയ ആള്‍ പിടിയില്‍. കീരംപാറ പുത്തൻപുരയ്ക്കല്‍ വീട്ടില്‍ ചന്ദ്രപ്രകാശിനെയാണ് ഊന്നുകല്‍ പൊലീസ് അറസ്റ്റ് ചെയ്തത്. നെല്ലിമറ്റത്തുള്ള റിയ ഫിനാൻസിലാണ് 16 ഗ്രാം തൂക്കം വരുന്ന സ്വര്‍ണ്ണ നിറത്തിലുള്ള വളകള്‍ പണയം വെച്ച് അറുപതിനായിരം രൂപ തട്ടിയത്. ഒളിവില്‍ പോയ പ്രതിയെ തമ്പാനൂര്‍ കെഎസ്‌ആര്‍ടിസി സ്റ്റാൻഡില്‍ നിന്നും ഇൻസ്പെക്ടര്‍ രതീഷ് ഗോപാലിന്‍റെ നേതൃത്വത്തിലുള്ള സംഘമാണ് പിടികൂടിയത്.