തിരുവനന്തപുരം:- നവരാത്രി മഹോത്സവത്തിന് തുടക്കം കുറിക്കുന്നതിന് മുന്നോടിയായി സ്കന്ദഷഷ്ഠി അഗ്നിക്കാവടി സംഘത്തിന്റെ നേതൃത്വത്തിൽ കരമന ബ്രാഹ്മണ സമുദായ ഹാളിൽ അയ്യായിരത്തിലധികം ഭക്തജനങ്ങൾക്കും, നവരാത്രി ഘോഷയാത്രയിൽ പങ്കെടുക്കുന്ന പോലീസുകാർക്കും അന്നദാനം നടത്തി.സ്കന്ദഷഷ്ഠി അഗ്നിക്കാവടി സംഘം ഗുരുസ്വാമി ആറ്റുകാൽ പി. ശശിധരൻ നായർ മുരുക ഭഗവാന്റെ ചിത്രത്തിനു മുന്നിൽ ഭദ്രദീപം തെളിയിച്ച് അന്നദാനത്തിന് തുടക്കമിട്ടു. ചടങ്ങിൽ എസ്. കെ. പി ഉടമ ശിവപ്രസാദ്, വിജയ ചന്ദ്രൻ നായർ, ഈ മേഖലയിൽ കഴിഞ്ഞ മുപ്പത്തിയഞ്ഞു വർഷക്കാലത്തോളം ഈ മേഖലയിൽ പാചകം വിളമ്പുന്ന ശംഭു എന്ന ശ്രീകുമാരൻ നായർക്ക് സ്കന്ദഷഷ്ഠി അഗ്നിക്കാവടി സംഘം ഗുരുസ്വാമി ആറ്റുകാൽ പി ശശിധരൻ നായർ പൊന്നാട അണിയിച്ചു ആദരിച്ചു. അയ്യപ്പ സേവാ സംഘം തിരുവനന്തപുരം താലൂക്ക് യൂണിയൻ ജോയിന്റ് സെക്രട്ടറി എൻ. രാഘവൻപിള്ള, ചെന്തിട്ട ഹരി, കൗൺസിലർ മഞ്ജു, ഗുരുസ്വാമിയുടെ പ്രഥമ ശിഷ്യൻ കാട്ടാക്കട ഹരികുമാർ തുടങ്ങിയവർ പങ്കെടുത്തു. രാത്രി 8 മണി വരെ അന്നദാനം ഉണ്ടായിരിക്കും.