മുംബൈ : സ്ത്രീധന പീഡനത്തെത്തുടര്‍ന്ന് മഹാരാഷ്ട്രയില്‍ യുവതി ആത്മഹത്യ ചെയ്തു. സംഭവത്തില്‍ യുവതിയുടെ ഭര്‍ത്താവിനെയും അച്ഛനെയും പൊലീസ് അറസ്റ്റ് ചെയ്തു.24 വയസുകാരിയായ യുവതിയാണ് ആത്മഹത്യ ചെയ്തത്. സ്ത്രീധനത്തിന്റെ പേരില്‍ ഭര്‍ത്താവും മാതാപിതാക്കളും ഉപദ്രവിക്കുമായിരുന്നുവെന്ന് യുവതിയുടെ കൈയില്‍ കണ്ടെത്തിയ ആത്മഹത്യ കുറിപ്പില്‍ എഴുതിയിരുന്നു.വെള്ളിയാഴ്ച രാവിലെ യുവതിയുടെ ഭര്‍ത്താവ് വീട്ടിലേക്ക് വിളിച്ച് 5 ലക്ഷം രൂപ നല്‍കണമെന്നും ഇല്ലെങ്കില്‍ മകളെ കൊല്ലുമെന്ന് പറഞ്ഞതായും യുവതിയുടെ അച്ഛനും മൊഴി നല്‍കി.