കലാസംവിധായകൻ മിലൻ ഫെര്‍ണാണ്ടസ് (54) അന്തരിച്ചു. ഹൃദയാഘാതം മൂലമാണ് മരണമെന്നാണ് റിപ്പോര്‍ട്ട്. നടൻ അജിത്തിന്റെ പുതിയ ചിത്രമായ വിടാമുയര്‍ച്ചിയുടെ ചിത്രീകരണത്തിനിടെയാണ് മരണം സംഭവിച്ചത്.ഞായറാഴ്ച രാവിലെ മിലന് നെഞ്ചു വേദന അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിനിടെ മരണം സംഭവിക്കുകയായിരുന്നു.ചിത്രത്തിന്റെ ഷൂട്ടിങ്ങിനായി അസെര്‍ബെയ്‍ജാനിലായിരുന്നു മിലൻ. ഇവിടെ നിന്നായിരുന്നു അന്ത്യം സംഭവിക്കുന്നത്.