ദോഹ :ഭക്ഷ്യ വസ്തുക്കൾ, മരുന്ന്, ആശുപത്രി കിടക്കകൾ ഉൾപ്പെടെ വിമാനത്തിലുണ്ട്.
ഇസ്രായേലിന്റെ ആക്രമണത്തിൽ ദുരിതത്തിലായ ഗസ്സയ്ക്ക് മരുന്നും ഭക്ഷണവുമായി ഖത്തര്‍. 37 ടൺ ദുരിതാശ്വാസ വസ്തുക്കളുമായി ഖത്തരി വിമാനം ഈജിപ്തിലെ സിനായിലെത്തി. ഖത്തര്‍ അമീർ ശൈഖ് തമീം ബിൻ ഹമദ് അൽതാനിയുടെ നിർദേശ പ്രകാരമാണ് അവശ്യ വസ്തുക്കളുമായി ഖത്തരി വിമാനം ഈജിപ്തിലെത്തിയത്.