ദമ്മാം: ട്രക്കില്‍നിന്ന് ലോഡിറക്കുന്നതിനിടെ പൈപ്പുകള്‍ ദേഹത്ത് വീണ് മലയാളിക്ക് ദാരുണാന്ത്യം. സൗദി കിഴക്കൻ പ്രവിശ്യയിലെ ദമ്മാമിലുണ്ടായ അപകടത്തില്‍ തൃശൂര്‍ വടക്കാഞ്ചേരി സ്വദേശി സക്കീറാണ് മരിച്ചത്.വാഹനത്തില്‍നിന്ന് ലോഡിറക്കുന്നതിനിടെ അബദ്ധത്തില്‍ പൈപ്പ് ശരീരത്തിലേക്ക് വീണാണ് അപകടം സംഭവിച്ചത്. സംഭവസ്ഥലത്ത് വെച്ചുതന്നെ മരിച്ചു. മൃതദേഹം ദമ്മാം സെൻട്രല്‍ ആശുപത്രി മോര്‍ച്ചറിയിലേക്കു മാറ്റി.