പാലക്കാട് : ഹോട്ടല്‍ ജീവനക്കാരനായ യുവാവിനെ വാടക കെട്ടിടത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി. തൃത്താല തിരുമിറ്റിക്കോടിലാണ് സംഭവം നടന്നത്.വരവൂര്‍ തിച്ചൂര്‍ സ്വദേശിയായ രാഹുലിനെയാണ് മരിച്ച നിലയില്‍ കണ്ടത്തിയത്. തിച്ചൂറിലെ അമ്മാസ് ഹോട്ടലില്‍ ജോലി ചെയ്ത് വരികയായിരുന്നു രാഹുല്‍. തിരുമുറ്റിക്കോട് ചേനങ്കോടിലെ വാടക കെട്ടിടത്തില്‍ മൃതദേഹം കണ്ടെത്തിയതിന് പിന്നാലെ സമീപവാസികള്‍ പോലീസില്‍ വിവരമറിയിക്കുകയായിരുന്നു. ഫോറന്‍സിക്ക് വിദഗ്ധരടക്കം വന്ന് സംഭവസ്ഥലത്ത് പരിശോധന നടത്തി. രാഹുലിന്‍റെ മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി തൃശൂര്‍ മെഡിക്കല്‍ കോളജിലേക്ക് മാറ്റി.