തിരുവനന്തപുരം : ഏതൊരു കാര്യം ചെയ്യുമ്പോഴും മറ്റുള്ളവരുടെ അഭിപ്രായം കൂടി തേടിയിട്ടു ചെയ്യുന്നത് ചെയ്യുന്ന കാര്യം വിജയത്തിൽ എത്തിക്കുവാൻ കൂടുതൽ എളുപ്പമാകും എന്ന് ദിവ്യ എസ് അയ്യർ. പൂജപ്പുര സരസ്വതി മണ്ഡപത്തിൽ നവരാത്രി പ്രഭാഷണം നടത്തവെ ആണ് അവർ ഇക്കാര്യം പറഞ്ഞത്. തന്റെ ജീവിതത്തിൽ ഉണ്ടായിട്ടുള്ള അനുഭവങ്ങൾ അവർ പങ്കുവെച്ചു. താൻ കളക്ടർ ആയിരുന്ന അവസരത്തിൽ ആദിവാസി സെറ്റിൽമെന്റ് കോളനിയിൽ വെള്ളപ്പൊക്കം ഉണ്ടായ അവസരത്തിൽ അവിടെ ചെന്നപ്പോൾ ഉണ്ടായ അനുഭവം തനിക്കു ഒരു പ്രചോദനം ഏകി എന്ന് അവർ ചൂണ്ടിക്കാട്ടി.70വയസ്സായ ഒരു മുത്തശ്ശി യുടെ വാക്കുകൾ ഇപ്പോഴും ഓർക്കുന്നു. ഞങ്ങൾ കൂടെ ഉണ്ട് എന്നും ഒരിക്കലും പിന്നോട്ട് പോകേണ്ടി വരില്ലെന്ന് ഉള്ള വാക്കുകൾ ആണ് അടിയന്തിര ഘട്ടത്തിൽ തനിക്കു പ്രചോദനം ഏകി യതെന്നു ദിവ്യ കൂട്ടിച്ചേർത്തു. നവരാത്രി ആഘോഷങ്ങൾ ക്ക് ബൊമ്മകൊ ലു ഒൻപതു തട്ടുകളിൽ ഒരുക്കുമ്പോൾ ആദ്യ തട്ടിൽ വക്കുന്നത് ഏറ്റവും പ്രാധാന്യം ഉള്ളതും, തുടർന്നുള്ള താഴോട്ടുള്ള തട്ടുകളിൽ അവയുടെ പ്രാധാന്യം അനുസരിച്ചാണ് ഒരുക്കുന്നത്. ദിവ്യ എസ് അയ്യരെ സരസ്വതി മണ്ഡപം ജനകീയ സമിതി പ്രസിഡന്റ് കെ. മഹേശ്വരൻ നായർ പൊന്നാട അണിയിച്ചു ആദരിച്ചു. ഉപഹാരം മുടവന്മുകൾ രാജശേഖരൻനായർ നൽകി ആദരിച്ചു. സെക്രട്ടറി കെ. ബാലചന്ദ്രൻ, ട്രഷറർ കെ. ശശികുമാർ, വട്ടവിള ഗോപൻ തുടങ്ങിയവർ പങ്കെടുത്തു.