തിരുവല്ല: മാതാവിനൊപ്പം കാറില്‍ സഞ്ചരിക്കവേ ടോറസുമായി കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ പിഞ്ചുകുഞ്ഞ് മരിച്ചു.നങ്ങ്യാര്‍കുളങ്ങര നെയ്യിശ്ശേരില്‍ വീട്ടില്‍ അബിൻ വര്‍ഗീസ് – കവിത അന്ന ജേക്കബ് ദമ്പതികളുടെ മകൻ ജോഷ്വാ (രണ്ട്) ആണ് മരിച്ചത്. ടി.കെ റോഡിലെ തിരുവല്ല കറ്റോട് ജങ്ഷന് സമീപം ഇന്നലെ രാത്രി 9 മണിയോടെയായിരുന്നു അപകടം. ജോഷ്വയുടെ മാതാവ് കവിത ഓടിച്ചിരുന്ന കാര്‍ ടോറസുമായി കൂട്ടിയിടിച്ച് തലകീഴായി മറിയുകയായിരുന്നു. പരിക്കേറ്റ ജോഷ്വായെയും മാതാവ് കവിതയെയും ഇവരുടെ മാതാവ് ജെസ്സിയെയും ഉടൻ തന്നെ തിരുവല്ലയിലെ സ്വകാര്യ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. ഇന്ന് പുലര്‍ച്ചെയോടെയാണ് കുഞ്ഞ് മരിച്ചത്.
പ്രാഥമിക ശുശ്രൂഷക്ക് ശേഷം കവിത ആശുപത്രി വിട്ടു. കവിതയുടെ മാതാവ്ജസ്സി ചികിത്സയില്‍ തുടരുകയാണ്.