ബംഗളൂരു: കര്‍ണാടകയിലെ ചിക്കബല്ലാപൂരില്‍ കാറും ടാങ്കര്‍ ലോറിയും കൂട്ടിയിടിച്ച് പന്ത്രണ്ട് മരണം. അപകടത്തില്‍ ഒരാള്‍ക്ക് പരിക്കേറ്റു.ചിക്കബല്ലാപുരയിലെ ട്രാഫിക് സ്റ്റേഷന് സമീപം ഇന്ന് രാവിലെയായിരുന്നു അപകടം.ബാഗേപള്ളിയില്‍ നിന്ന് ചിക്കബല്ലാപ്പൂരിലേക്ക് പോവുകയായിരുന്ന എസ്‌യുവി നിയന്ത്രണം വിട്ട് ടാങ്കര്‍ ലോറിയില്‍ ഇടിക്കുകയായിരുന്നു. മരിച്ചവരില്‍ നാല് പേര്‍ സ്ത്രീകളാണെന്നാണ് റിപ്പോര്‍ട്ടുകള്‍. എല്ലാവരും സംഭവ സ്ഥലത്തുവച്ചുതന്നെ മരിച്ചു. ഗുരുതരമായി പരിക്കേറ്റയാള്‍ ആശുപത്രിയില്‍ ചികിത്സയിലാണെന്ന് പൊലീസ് അറിയിച്ചു.
കനത്ത മൂടല്‍മഞ്ഞ് കാരണം ടാങ്കര്‍ ലോറി കാര്‍ ഡ്രൈവറുടെ ശ്രദ്ധയില്‍പ്പെടാത്തതാണ് അപകട കാരണമെന്ന് പൊലീസ് അറിയിച്ചു.