പത്തനംതിട്ട : കുന്നന്താനത്ത് ഭാര്യയെ കുത്തി കൊലപ്പെടുത്തിയ ശേഷം ഭര്‍ത്താവ് ജീവനൊടുക്കി. കുന്നന്താനം പാലക്കത്തകിടി സ്വദേശി ശ്രീജ, ഭര്‍ത്താവ് വേണുക്കുട്ടൻ എന്നിവരാണ് മരിച്ചത്.ഇന്ന് പുലര്‍ച്ചയോടെയാണ് സംഭവം. കുടുംബ പ്രശ്നമാണ് കൊലപാതകത്തിന് കാരണമെന്നാണ് വിവരം.
ഭാര്യയെ കുത്തിയ ശേഷം വേണുക്കുട്ടൻ സ്വയം കുത്തുകയായിരുന്നു. ഇരുവരെയും ആശുപത്രിയില്‍ എത്തിച്ചെങ്കിലും വേണുക്കുട്ടൻ മരിച്ചിരുന്നു. ഭാര്യ ശ്രീജ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് മരിച്ചത്. ഭാര്യയെ മാരകമായി കുത്തി പരിക്കേല്‍പ്പിച്ച ശേഷമാണ് വേണുക്കുട്ടൻ സ്വയം കുത്തി ജീവനൊടുക്കിയത്.