ദോഹ :”ഫലസ്തീനിലെ മുസ്‍ലിംകളുടെയും കൃസ്ത്യാനികളുടെയും ജീവനു വിലയില്ലേ? അവര്‍ ഫലസ്തീനികളാണെന്ന ധാരണ മാറ്റിവെക്കൂ. അവരെ മനുഷ്യരായി കാണൂ..’
ഇസ്രായേല്‍ ആക്രമണങ്ങള്‍ക്കെതിരെ രൂക്ഷമായ പ്രതികരണവുമായി ഖത്തര്‍ അന്താരാഷ്ട്ര സഹകരണ മന്ത്രി ലുല്‍വ അല്‍ ഖാതര്‍. കൊല്ലപ്പെടുന്ന ഫലസ്തീനികളുടെ ജീവനു വിലയില്ലേയെന്ന് അവര്‍ ചോദിച്ചു. ഫലസ്തീനികളെ മനുഷ്യരായി കണ്ട് ലോകസമൂഹം പ്രതികരിക്കണമെന്നും ലുല്‍വ അല്‍ ഖാതര്‍ സോഷ്യല്‍ മീഡിയയില്‍ ആവശ്യപ്പെട്ടു.