ചങ്ങനാശേരി: തെങ്ങണ വട്ടച്ചാല്‍പ്പടിയില്‍ കാര്‍ ഇടിച്ച് വീട്ടമ്മ മരിച്ചു. വട്ടച്ചാല്‍പ്പടി കുറ്റിയില്‍ പി.പി.ഏബ്രാഹാമിന്റെ ഭാര്യ കുഞ്ഞമ്മ ഏബ്രഹാ(74)മാണ് മരിച്ചത്. ഇന്നലെ വൈകുന്നേരം ഏഴിനായിരുന്നു അപകടം. കടയില്‍നിന്ന് സാധനങ്ങള്‍ വാങ്ങി തിരികെ വീട്ടിലേക്ക് പോകവെ വാകത്താനം ഭാഗത്തുനിന്ന് വന്ന മാരുതി കാര്‍ കുഞ്ഞമ്മയെ ഇടിച്ച് വീഴ്ത്തുകയായിരുന്നു. നാട്ടുകാര്‍ ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനുശേഷം ബന്ധുക്കള്‍ക്ക് കൈമാറി.