നാഗര്‍കോവില്‍ : ഇടലക്കുടി സബ് രജിസ്ട്രാര്‍ ഓഫീസില്‍ നിന്ന് വിജിലൻസ് ഉദ്യോഗസ്ഥര്‍.കണക്കില്‍പ്പെടാത്ത 1,21,100 രൂപ പിടിച്ചെടുത്തു.സംഭവുമായി ബന്ധപ്പെട്ട് 6 പേര്‍ക്കെതിരെ കേസെടുത്തു. വ്യാഴാഴ്ച വൈകുന്നേരം അഞ്ചു മണിക്ക് ആരംഭിച്ച പരിശോധന രാത്രിയും തുടര്‍ന്നു. ഉദ്യോഗസ്ഥര്‍ കൈകൂലി വാങ്ങുന്നതായി കന്യാകുമാരി വിജിലൻസ് ഡിവൈഎസ്പി ഹെക്ടര്‍ ധര്‍മ്മരാജിന് ലഭിച്ച പരാതിയുടെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയിലാണ് പണം പിടികൂടിയത്. ഓഫീസില്‍ നിന്നും ഉദ്യോഗസ്ഥരുടെ വാഹനങ്ങളില്‍ നിന്നുമാണ് 1,21,100 രൂപ കണ്ടെത്തിയത്.