കുളത്തൂപ്പുഴ: വീട്ടുമുറ്റത്ത് നിര്‍ത്തിയിട്ട ലോറി തീയിട്ട സംഭവത്തിലെ പ്രതി പൊലീസ് പിടിയിലായി. ഭാരതീപുരം രജനി വിലാസം വീട്ടില്‍ അഴിമതി എന്ന ബിനു തങ്കപ്പന്‍ (45) ആണ് കുളത്തൂപ്പുഴ പൊലീസിന്‍റെ പിടിയിലായത്. ഭാരതീപുരം ദീപ മന്ദിരത്തില്‍ ഹരിലാലിന്‍റെ ഉടമസ്ഥതയിലുളള ടിപ്പര്‍ ലോറിക്കാണ് ഞായറാഴ്ച രാത്രി പതിനൊന്നരയോടെ തീയിട്ടത്. തീപടര്‍ന്ന് ഡ്രൈവര്‍ കാബിന്‍ പൂര്‍ണമായി അഗ്നിക്കിരയായി. വാഹനത്തിന്‍റെ ഡോര്‍ അടക്കുന്ന ശബ്ദം കേട്ട് പുറത്തിറങ്ങിയ വീട്ടുകാര്‍ തീ ആളിപ്പടരുന്നതു കണ്ട് അണക്കുകയായിരുന്നു. സംഭവ സമയം ഒരാള്‍ ഇരുട്ടില്‍ ഓടി മറയുന്നതും ശ്രദ്ധയില്‍പെട്ടിരുന്നു. കുളത്തൂപ്പുഴ പൊലീസില്‍ നല്‍കിയ പരാതിയില്‍ നടത്തിയ അന്വേഷണത്തിലൊടുവിലാണ് ഹരിലാലിന്‍റെ ബന്ധുവായ പ്രതി പിടിയിലാകുന്നത്. ഒട്ടേറെ ക്രിമിനല്‍ കേസില്‍ പ്രതിയായ ബിനുവും ഹരിലാലും സംഘം ചേര്‍ന്ന് മദ്യപിച്ചു.