പാറ്റ്ന: ബിഹാറിലെ സരയൂ നദിയില്‍ ബോട്ട് മറിഞ്ഞ് രണ്ടു മരണം. സരണ്‍ ജില്ലയിലെ മാഞ്ചി ബ്ലോക്കിലെ മതിയാര്‍ ഘട്ടിന് സമീപമാണ് അപകടം നടന്നത്.മരിച്ചത് രണ്ടു സ്ത്രീകളാണ്. ഇവരുടെ മൃതദേഹങ്ങള്‍ കണ്ടെടുത്തു.അപകടത്തില്‍ 18 പേരാണ് ബോട്ടില്‍ ഉണ്ടായിരുന്നത്. ഒമ്ബത് പേര്‍ നീന്തി കരയിലെത്തി. ഏഴു പേരെ കാണാതായിട്ടുണ്ട്.അപകടകാരണം വ്യക്തമല്ല.