നെയ്യാറ്റിൻകര: നെയ്യാറ്റിൻകര തിരുപുറത്ത് അയല്‍വാസിയ യുവാക്കള്‍ വൃദ്ധയുടെ കഴുത്തില്‍ കത്തിവച്ച് മാല പൊട്ടിച്ചു.ഇന്നലെ പട്ടാപ്പകലാണ് മോഷണം നടന്നത്.ഹേമലതയും മൂന്നരവയസ്സുള്ള പേരകുട്ടിയും മാത്രം വീട്ടിലുണ്ടായിരുന്ന സമയത്താണ് പരിചയക്കാരും അയല്‍വാസികളുമായ യുവാക്കള്‍ വീട്ടിലേക്ക് അതിക്രമിച്ച് കയറിയത്.നിരവധി കേസുകളില്‍ പ്രതികളായ യുവാക്കളാണ് അയല്‍വീട്ടിലേക്ക് അതിക്രമിച്ച് കയറാന്‍ മടി കാണിക്കാതിരുന്നത്. ഹേമലതയെ കത്തിമുനയില്‍ നിര്‍ത്തിയ അയല്‍വാസികള്‍ മൂന്ന് പവൻറെ മാല പൊട്ടിച്ചെടുത്ത് കടന്നുകളയുകയായിരുന്നു. ഹേമലതയുടെ വീട്ടിലുണ്ടായിരുന്ന മൊബൈലും കള്ളൻമാര്‍ കൊണ്ടുപോയി.ഹേമലതയുടെ നിലവിളി കേട്ട് ഓടിക്കൂടിയ നാട്ടുകാരാണ് പൂവാര്‍ പൊലീസിനെ വിവരം അറിയിച്ചത്.