1
കാബൂള്‍: അഫ്ഗാൻ തലസ്ഥാനത്ത് ഇന്നലെയുണ്ടായ ബസ് സ്‌ഫോടനത്തില്‍ ഏഴ് പേര്‍ മരിക്കുകയും 20 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതായി പൊലീസ് അറിയിച്ചു.ഷിയാ ഹസാര സമൂഹത്തിന്റെ ഉള്‍പ്രദേശമായ ദഷ്-ഇ-ബര്‍ചി പരിസരത്താണ് സ്‌ഫോടനമുണ്ടായതെന്ന് കാബൂള്‍ പൊലീസ് വക്താവ് ഖാലിദ് സദ്രാൻ പറഞ്ഞു. “കാബൂളിലെ ദഷ്ത്-ഇ-ബര്‍ചി മേഖലയില്‍ സിവിലിയൻ യാത്രക്കാരുമായി പോയ ബസില്‍ സ്ഫോടനം ഉണ്ടായി, നിര്‍ഭാഗ്യവശാല്‍ ഞങ്ങളുടെ ഏഴ് സ്വഹാബികള്‍ രക്തസാക്ഷികളായി, 20 പേര്‍ക്ക് പരിക്കേറ്റു,” ഖാലിദ് സദ്രാൻ സോഷ്യല്‍ മീഡിയ സൈറ്റായ എക്സിലെ ഒരു പോസ്റ്റില്‍ പറഞ്ഞു. സുരക്ഷാ ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇതേ പരിസരത്തുള്ള ഒരു സ്‌പോര്‍ട്‌സ് ക്ലബില്‍ മാരകമായ സ്‌ഫോടനം നടന്നതായി ഇസ്‌ലാമിക് സ്‌റ്റേറ്റ് ഗ്രൂപ്പ് ഒക്‌ടോബര്‍ അവസാനം അവകാശപ്പെട്ടിരുന്നു.സ്ഫോടനത്തില്‍ നാല് പേര്‍ കൊല്ലപ്പെടുകയും ഏഴ് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതായി താലിബാൻ അധികൃതര്‍ അറിയിച്ചു.