തിരുവനന്തപുരം:- പ്രവാസി മലയാളി ഷംസ് ആബ്ദീൻ രചിച്ച മൊഴിയാത്ത മൊഴികൾ എന്ന കവിതാ സമാഹാരത്തിന്റെ പ്രകാശനം 11 ന് വൈകു: 5 ന് തൈക്കാട് ഭാരത് ഭവൻ ആ ഡിറ്റോറിയത്തിൽ കവി പ്രഭാവർമ്മ നടൻ എം.ആർ.ഗോപകുമാറിന് നൽകി നിർവ്വഹിക്കും. എഴുത്തുകാരി നിഗാർ ബീഗം, കലാപ്രേമി ബഷീർ ബാബു, ഡോ: വാഴമുട്ടം ചന്ദ്രബാബു, പനച്ചമൂട് ഷാജഹാൻ, തെക്കൻ സ്റ്റാർ ബാദുഷ, ഡോ: വിജയലക്ഷ്മി, ഡോ: ഗീതാ ഷാനവാസ്, അനിൽ കുമാർ, എം.കെ. സൈനുൾ ആബ്ദീൻ, എം.എച്ച്. സുലൈമാൻ എന്നിവർ പങ്കെടുക്കും. പ്രേം നസീർ സുഹൃത് സമിതിയാണ് ചടങ്ങ് സംഘടിപ്പിക്കുന്നത്.