തിരുവനന്തപുരം : കേരള ലോ അക്കാദമി ലോ കോളേജ് മൂട്ട് കോർട്ട് സൊസൈറ്റിയും കെ എൽ എ ക്ലയിന്റ് കൺസൽട്ടിങ് ഫോറം & ഐ ക്യൂ എ സി കെ എൽ എ യും സംയുക്തമായി നടത്തുന്ന ഇരുപത്തി മൂന്നാമത് ദേശീയ ക്ലയിന്റ് കൺസൽട്ടിങ് മത്സരങ്ങൾക്ക് തുടക്കം കുറിച്ചു.കേരള ലോ അക്കാദമി ലോ കോളേജിൽ ഇന്ന് വൈകീട്ട് 6 മണിക്ക് വെർച്വലായി നടന്ന യോഗം കേരള ഹൈ കോർട്ട് ജഡ്ജ് ഹോണറബിൾ ജസ്റ്റിസ് എൻ. നാഗരേഷ് ഉദ്ഘാടനം നിർവഹിച്ചു.പ്രൊഫസർ ഓഫ് ലോ സെൻട്രൽ യൂണിവേഴ്സിറ്റി ഓഫ് കേരള, ഫോർമർ വൈസ് ചാൻസലർ നുവൽസ് കൊച്ചി ഡോക്. കെ സി സണ്ണി അധ്യക്ഷ പ്രസംഗം നടത്തിയ യോഗത്തിൽ കെ എൽ എ പ്രിൻസിപ്പൽ പ്രൊഫ. ഹരീന്ദ്രൻ കെ സ്വാഗതം അറിയിക്കുകയും ക്ലയിന്റ് കൺസൽട്ടിങ് ഫാക്കൾട്ടി കൺവീനർ കെ എൽ എ അസിസ്റ്റന്റ് പ്രൊഫ. ആര്യ സുനിൽ പോൾ നന്ദിയും അറിയിച്ചു.മത്സരത്തിൽ വിജയികൾ ആകുന്ന ടീമിന് ജസ്റ്റിസ് പി ഗോവിന്ദ മേനോൻ മെമ്മോറിയൽ എവർ റോളിങ് ട്രോഫിയും 50000/- രൂപയും സമ്മാനമായി ലഭിക്കും. റണ്ണേഴ്സ് അപ്പ് ആകുന്ന ടീമിന് ട്രോഫിയും 30000/- രൂപയും സമ്മാനമായി ലഭിക്കും.കേരള ലോ അക്കാദമി ലോ കോളേജ് ഡയറക്ടർ നാഗരാജ് നാരായണൻ,കെ എൽ എ ഡയറക്ടർ അഡ്മിനിസ്ട്രേഷൻ സ്റ്റുഡന്റസ് ആൻഡ് ഫാക്കൾട്ടി അഫയേഴ്സ് പ്രൊഫ. അനിൽ കുമാർ കെ , കെ എൽ എ വൈസ് പ്രിൻസിപ്പൽ പ്രൊഫ.അനിൽ കുമാർ ജി , കെ എൽ എ മൂട്ട് കോർട്ട് സൊസൈറ്റി ജനറൽ സെക്രട്ടറി ഡോക്. ദക്ഷിണ സരസ്വതി എന്നിവർ യോഗത്തിൽ പങ്കെടുത്തു.