ഡിസംബറോടെ ഇരു രാജ്യങ്ങളും തൊഴിൽ മൊബിലിറ്റി കരാറിൽ ഒപ്പുവെക്കുമെന്ന് ബ്ലൂംബെർഗ് റിപ്പോർട്ട് ചെയ്തു
തായ്പേ: വിവിധ മേഖലകളിലായി ഒരു ലക്ഷം ഇന്ത്യന്‍ തൊഴിലാളികളെ റിക്രൂട്ട് ചെയ്യാനൊരുങ്ങി തായ്‍വാന്‍. ഇന്ത്യയും തായ്‌വാനും തമ്മിലുള്ള എംപ്ലോയ്മെന്റ് മൊബിലിറ്റി കരാറിന്‍റെ ഭാഗമായി ഫാക്ടറികള്‍, ഫാമുകള്‍,ആശുപത്രികള്‍ എന്നിവയുള്‍പ്പെടെയുള്ള മേഖലകളില്‍ അടുത്ത മാസം ആദ്യത്തോടെ തൊഴിലാളികളെ നിയമിക്കുമെന്ന് ബ്ലൂംബെർഗ് റിപ്പോർട്ട് ചെയ്യുന്നു.
ഡിസംബറോടെ ഇരു രാജ്യങ്ങളും തൊഴിൽ മൊബിലിറ്റി കരാറിൽ ഒപ്പുവെക്കുമെന്ന് ബ്ലൂംബെർഗ് റിപ്പോർട്ട് ചെയ്തു. തായ്‍വാനില്‍ പ്രായമായവരുടെ എണ്ണം വര്‍ധിക്കുന്ന സാഹചര്യത്തിലാണ് ഈ തീരുമാനം. 2025-ഓടെ, തായ്‌വാൻ ഒരു ‘സൂപ്പർ-ഏജ്ഡ്’ സമൂഹമായി മാറുമെന്നാണ് പ്രവചിക്കപ്പെടുന്നത്.2025ഓടെ പ്രായമായവർ ജനസംഖ്യയുടെ അഞ്ചിലൊന്നിലധികം വരും.ഇന്ത്യ തായ്‍വാനുമായി കൂടുതല്‍ സാമ്പത്തിക സ്ഥാപിക്കുന്നത് ചൈനയെ പ്രകോപിപ്പിക്കാന്‍ സാധ്യതയുണ്ടെന്ന് ഇക്കണോമിക് ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു. ഇന്ത്യ-തായ്‌വാൻ തൊഴിൽ ഉടമ്പടി ചർച്ചയുടെ അവസാന ഘട്ടത്തിലാണെന്ന് വിദേശകാര്യ മന്ത്രാലയ വക്താവ് അരിന്ദം ബാഗ്ചി സ്ഥിരീകരിച്ചു.