ദില്ലി:വടക്ക്പടിഞ്ഞാറന്‍ ദില്ലിയിലെ ഖേരാ കുര്‍ദ് ഗ്രാമത്തില്‍ ദീപാവലി പൂജയ്ക്ക് പോയ രണ്ട് സ്ത്രീകള്‍ക്ക് നേരെ ആക്രമണം.അഞ്ജാതമാര്‍ നടത്തിയ വെടിവെയ്പ്പില്‍ ഇരുവര്‍ക്കും ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. സ്ത്രീകളുടെ കുടുംബവുമായി ബന്ധപ്പെട്ട് ചില സ്വത്ത് തര്‍ക്കങ്ങള്‍ നിലവിലുണ്ടെന്നും അതാണോ ആക്രമണത്തിന് പിന്നിലെന്ന് സംശയിക്കുന്നതായും പൊലീസ് പറഞ്ഞു. അന്വേഷണം പുരോഗമിക്കുകയാണ്.