നെടുമ്പാശേരി: കൊച്ചി അന്താരാഷ്ട്ര വിമാനത്താവളം വഴി 640.39 ഗ്രാം സ്വര്‍ണം കടത്താൻ ശ്രമിച്ച യാത്രക്കാരിയെ എയര്‍ കസ്റ്റംസ് ഇന്‍റലിജൻസ് വിഭാഗം പിടികൂടി. കണ്ണൂര്‍ സ്വദേശിനി ജോസിയാണ് പിടിയിലായത്. ക്യൂ ആര്‍ 516 വിമാനത്തിലാണ് ഇവര്‍ വിമാന ത്താവളത്തില്‍ വന്നിറങ്ങിയത്. പരിശോധനകള്‍ പൂര്‍ത്തിയാക്കി പുറത്തേക്ക് കടക്കാൻ ശ്രമിച്ച യാത്രക്കാരിയെ ഗ്രീൻ ചാനലില്‍ തടഞ്ഞു വച്ച് ബാഗേജ് പരിശോധിച്ചപ്പോള്‍ 34.65 ലക്ഷം രൂപയുടെ സ്വര്‍ണം കണ്ടെത്തുകയായിരുന്നു. സ്വര്‍ണം വളകളാക്കി യാണ് കൊണ്ടുവന്നത്.